വാഷിംഗ്ടണ്‍: അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യുടെ ചീഫ് എക്കണോമിസ്റ്റായി ഗീത ഗോപിനാഥ് ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന 47കാരിയായ ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ഈ സുപ്രധാന പദവിയിലെത്തുന്ന ആദ്യ വനിതയാണ്. തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്ന് പുതിയ പദവിയെക്കുറിച്ച് ഗീത പ്രതികരിച്ചു.
ഡിസംബര്‍ 31 ന് വിരമിച്ച മൗറിസ് ഓബ്സ്ഫെല്ഡിന്റെ പിന്‍ഗാമിയായാണ് ഗീത ഗോപിനാഥിന്റെ നിയമനം.
ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രഫസറാണ് ഗീതാ ഗോപിനാഥ്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി 2016 ജൂലൈയിലാണ് ഗീത ഗോപിനാഥ് സ്ഥാനമേറ്റെടുത്തത്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചിരുന്നു.