കൊച്ചി: കേരളതീരത്ത് വരുംവര്‍ഷങ്ങളില്‍ മത്തി ലഭ്യത കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) റിപ്പോര്‍ട്ട്. സമുദ്രജലത്തിന് ചൂടേറുന്ന എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെയാണ് മത്തി ലഭ്യത കുറയാന്‍ സാധ്യത.
കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങളെപ്പോലും തീവ്രമായി ബാധിക്കുന്ന മത്സ്യമാണ് മത്തി. ഇന്ത്യയില്‍, എല്‍നിനോയുടെ പ്രതിഫലനം കൂടുതല്‍ അനുഭവപ്പെടുന്നത് കേരളതീരത്താണ് എന്നത് മത്തികള്‍ ഇവിടെ നിന്നും പാലായനം ചെയ്യാന്‍ കാരണമാകുന്നു.
മുന്‍ വര്‍ഷങ്ങളില്‍ മത്തി ലഭ്യത വന്‍തോതില്‍ കുറഞ്ഞെങ്കിലും 2017ല്‍ നേരിയ വര്‍ധയുണ്ടായിരുന്നു. മത്തി ലഭ്യതയിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയപ്പോള്‍ എല്‍നിനോയാണ് ലഭ്യതയെ സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
2012ല്‍ കേരളത്തില്‍ റെക്കോഡ് അളവില്‍ മത്തി ലഭിച്ചിരുന്നത് എല്‍നിനോ എത്തിയതോടെ അടുത്ത ഓരോവര്‍ഷവും ഗണ്യമായി കുറഞ്ഞു. പിന്നീട് എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ നേരിയ വര്‍ധനയുണ്ടായി. വരുംനാളുകളില്‍ എല്‍നിനോ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ മത്തി ലഭ്യതയും കുറയാനും കാരണമായേക്കും.