ശബരിമല: ഇത്തവണ ശബരിമല നട മകരവിളക്കിനു തുറന്ന ശേഷം സന്നിധാനത്ത് 6 ദിവസത്തെ വരുമാനത്തില്‍ 9.15 കോടിയുടെ കുറവാണ് ഉണ്ടായത്. ഞായറാഴ്ച വരെയുള്ള മകരവിളക്കു കാലത്തെ ആകെ വരുമാനം 20.49 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 29.64 കോടി രൂപയായിരുന്നു വരുമാനം.
കഴിഞ്ഞ വര്‍ഷം അരവണ വിറ്റുവരവിലൂടെ 10.22 കോടി ലഭിച്ചപ്പോള്‍ ഇത്തവണ 9.43 കോടി മാത്രമാണ് ലഭിച്ചത്. അപ്പം വിറ്റുവരവ് വെറും 96.52 ലക്ഷമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 1.58 കോടിയായിരുന്നു. കാണിക്ക ഇനത്തില്‍ ഇത്തവണ 8.06 കോടി കിട്ടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 9.51 കോടിയാണ് ലഭിച്ചിരുന്നത്. മാളികപ്പുറത്തെ വരുമാനം ഇത്തവണ 18.54 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഇത് 15.75 ലക്ഷം ആയിരുന്നു.
ഇത്തവണ മുറിവാടക ഇനത്തില്‍ 28.93 ലക്ഷമാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം അത് 38.57 ലക്ഷം ലഭിച്ചിരുന്നു. നെയ്യഭിഷേകത്തിലൂടെ ഇത്തവണ 26.45 ലക്ഷം മാത്രമാണ് കിട്ടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 28.67 ലക്ഷം ലഭിച്ചിരുന്നു. വെള്ളനിവേദ്യത്തിലൂടെ 50,940 രൂപ ഇത്തവണ കിട്ടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 81,020 രൂപയാണഅ കിട്ടിയത്. മകരവിളക്കിനു മുന്‍വര്‍ഷത്തേക്കാള്‍ തീര്‍ഥാടകര്‍ എത്തുമെന്നും വരുമാനനഷ്ടം കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.