തിരുവനന്തപുരം: റേഷന്‍ ധാന്യങ്ങളുടെ ലഭ്യതയ്ക്ക് പുറമേ അളവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന് ഗ്രാമീണ തലത്തില്‍ ജനകീയ വിജിലന്‍സ് സമിതികള്‍ വരുന്നു. പൊതുവിതരണവകുപ്പ് ഡയറക്ടറുടെ ആവശ്യപ്രകാരമാണ് പുതിയ തീരുമാനം.
കരിഞ്ചന്തയിലേക്ക് റേഷന്‍ സാധനങ്ങള്‍ ഒഴുകുന്നത് ഇതിലൂടെ വലിയ അളവില്‍ തടയാനാകും. കൂടാതെ ജനങ്ങള്‍ക്ക് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും നേരിട്ട് സമിതികള്‍ക്ക് കൈമാറാം. നിശ്ചിത ഇടവേളകളില്‍ ചേരുന്ന യോഗം ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ തയ്യാറാക്കും.
റേഷന്‍ കട പരിധിയിലുളള ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സമിതികള്‍ രൂപവത്കരിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
അംഗീകാരമുളള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധി, കാര്‍ഡുടമകളായ പട്ടികജാതി- പട്ടികവര്‍ഗ , വനിതാ, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ട നാലുപേര്‍, ഭക്ഷ്യസുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ സാമൂഹിക പ്രവര്‍ത്തകര്‍, തുടങ്ങിയവരായിരിക്കും സമിതിയിലെ അംഗങ്ങള്‍. ഇവരെ തെരഞ്ഞെടുക്കുന്നത് ഗ്രാമസഭയിലെയാണ്.