കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. ഡീസല്‍ വിലയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 11 പൈസയാണ് കുറഞ്ഞത്. എന്നാല്‍ ഇത്തവണ പെട്രോള്‍ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 70.11 രൂപയാണ് വില. ഡീസലിന് 65.62 രൂപയുമാണ്. ഒക്ടോബറില്‍ അസംസ്കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു.എന്നാല്‍ ഇപ്പോഴത് 53.21 ഡോളറാണ്. എണ്ണവില ഇടിഞ്ഞതാണ് ഇന്ധനവില താഴാന്‍ കാരണമായതെന്ന് പറയുന്നുണ്ടെങ്കിലും മുമ്പ് എണ്ണവില താഴ്ന്നപ്പോഴൊന്നും ആനുപാതികമായി ഇന്ധനവില കുറച്ചിരുന്നില്ല. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ ഇന്ധന വിലക്കുറവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.