ശബരിമല: കെഎസ്ആര്‍ടിസിയുടെ ശബരിമല സ്പെഷല്‍ സര്‍വീസുകള്‍ ദേശീയ പണിമുടക്കു നടക്കുന്ന 8നും 9നും മുടങ്ങില്ല. പമ്പയിലേക്കും തിരിച്ചും ബസുകള്‍ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ബസുകള്‍ ഉണ്ടാകും. കൂടുതല്‍ സര്‍വീസുകള്‍ ചെങ്ങന്നൂര്‍, കുമളി, കോട്ടയം, എറണാകുളം ബസ് സ്റ്റേഷനുകളിലേക്കാണ്. ശനിയാഴ്ച ചെങ്ങന്നൂരിന് 130, കുമളിക്ക് 56, കോട്ടയത്തിനും എറണാകുളത്തിനും 40 ബസുകള്‍ വീതം സര്‍വീസ് നടത്തി.
പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ മാത്രം 1300ട്രിപ്പുകള്‍ ഓടിച്ചു. പമ്പയില്‍നിന്നും 27 സൂപ്പര്‍ഫാസ്റ്റ്,17 സൂപ്പര്‍ ഡീലക്സ്, 2 എക്സ്പ്രസ് ഉള്‍പ്പടെയുള്ള ബസുകളാണ് സര്‍വീസ് നടത്തുന്നത്. സംസ്ഥാനാന്തര സര്‍വീസുകള്‍ പഴനി, തെങ്കാശി, കോയമ്പത്തൂര്‍, തേനി, മധുര എന്നിവിടങ്ങളിലേക്കാണ്.