കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ് തുടരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 20 പൈസയും ഡീസല്‍ ലിറ്ററിന് 22 പൈസയും കുറഞ്ഞു. പുതുവര്‍ഷ ദിനത്തിലും ഇന്ധനവിലയില്‍ വിലയില്‍ കുറവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില താഴ്ന്നിരിക്കുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70 രൂപ 37 പൈസയാണ് ഇന്നത്തെ വില. ഡിസലിന് 65 രൂപ 92 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 71.62 രൂപയും ഡീസലിന് 67.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 70രൂപ 68 പൈസയും ഡീസലിന് 66 രൂപ 22 പൈസയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.