പത്തനംതിട്ട: തണുത്ത് വിറച്ച് കേരളവും. പുതുവര്‍ഷം ആരംഭിച്ചതോടെ കേരളത്തില്‍ ഏറ്റവും വലിയ കാലാവസ്ഥ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ശൈത്യത്തിന്റെ പിടിയിലായതോടെ കേരളത്തിലെ പല സ്ഥലങ്ങളിലും മൈനസ് താപനില രേഖപ്പെടുത്തിയതായും സൂചനയുണ്ട്.
ഇന്നലെ ഏറ്റവും കുറവ് താപനില കോട്ടയത്താണ് രേഖപ്പെടുത്തിയത്- 19 ഡിഗ്രി. പത്തനംതിട്ടയിലും ശബരിമലയിലും താപനില 20-21 ഡിഗ്രിയായി. എന്നാല്‍ മൂന്നാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന പ്രദേശങ്ങളിലും താപനില മൂന്നു ഡിഗ്രിയായി.
ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാല്‍പ്പാറയില്‍ 5 ഡിഗ്രിയുമാണ്. തിരുവനന്തപുരത്ത് 22ഡിഗ്രി, കൊച്ചി രാജ്യാന്തര വിമാനത്താവളം, കരിപ്പൂര്‍ എന്നിവിടങ്ങളില്‍ 20 ഡിഗ്രി, പുനലൂര്‍, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 21 ഡിഗ്രി, കോഴിക്കോട് 34ഡിഗ്രി എന്നിങ്ങനെയാണ് ഇന്നലത്തെ താപനില.