മലപ്പുറം: ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി. മലപ്പുറത്ത് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കോഴികളെ കിലോയ്ക്ക് 90 രൂപ വിലയ്ക്കും കോഴിയിറച്ചി 140-150 രൂപ നിരക്കില്‍ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷര്‍ക്കും ഇത് ഏറെ സഹായകരമാകും. ആകെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം ഇവര്‍ക്ക് ലഭിക്കും. ശുദ്ധമായ രീതിയില്‍ മാംസോല്‍പ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കന്‍ ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വില്‍പ്പന നടത്തുക. ഇതിനായി പല സാങ്കേതിക വിദഗ്ധരുടെയും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
കടകളുടെ ബ്രാന്‍ഡിംഗ്, ആധുനികവല്‍ക്കരണം, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവ നിലവില്‍ വരുന്നതോടെ ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടും. വിലസ്ഥിരതാ ഫണ്ടിലൂടെ കമ്പോളവില താഴുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.