കൊച്ചി: ജുഡീഷ്യല്‍ കമ്മീഷന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച് ഇന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. ഇന്നു വൈകിട്ട് 4ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും. കമ്മിഷന് അംഗങ്ങള്‍ മുന്‍ തുറമുഖ വകുപ്പ് സെക്രട്ടറി കെ മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസില്‍നിന്നു വിരമിച്ച പിജെ മാത്യു എന്നിവരാണ്.
കമ്മിഷന് പ്രധാനമായും പരിശോധിച്ചത് വിഴിഞ്ഞം തുറമുഖ നിര്മ്മ്ാണ കരാര്‍ സംസ്ഥാനത്തിനു കനത്ത നഷ്ടം വരുത്തി വച്ചതായുള്ള കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടാണ്. നേരത്തെ കമ്മിഷന് കരാറിനെതിരെ ലേഖനങ്ങളെഴുതിയ അംഗം സിഎജി പരിശോധന സമിതിയില്‍ ഉള്‍പ്പെട്ടതിനെ വിമര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ഉള്ള അന്തിമ നിരീക്ഷണവും നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണു സൂചന. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വര്‍ഗീസ്, വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍, പിസി ജോര്‍ജ് എംഎല്‍എ, പരിസ്ഥിതി പ്രവര്ത്തകന് സിആര്‍ നീലകണ്ഠന് എന്നിവരും കമ്മിഷനു മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
ജുഡീഷ്യല്‍ കമ്മിഷന് നിഗമനങ്ങള്‍ സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുന്നതിനാല്‍ സര്‍ക്കാര്‍ തല്ക്കാലം പുറത്തുവിടാന്‍ സാധ്യതയില്ല. എന്നാല്‍ ജുഡീഷ്യല്‍ കമ്മിഷന് തന്നെ പിരിച്ചുവിട്ടു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിട്ടുള്ളത് സര്‍ക്കാരിനു ഒരു പ്രശ്നമാകാനാണ് സാധ്യത. ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത് കമ്മിഷന് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഹര്‍ജി പരിഗണിക്കാനാണ്. അതിനാല്‍ കമ്മിഷന് നിഗമനങ്ങള്‍ ഹൈക്കോടതിയില്‍ എങ്കിലും സര്‍ക്കാരിനു വ്യക്തമാക്കേണ്ടിവരും എന്നാണ് സൂചന.