കൊല്ലം: പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുകയാണ് ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്റര്‍. പുതുവര്‍ഷ ആഘോഷങ്ങള്‍ ഡിസംബര്‍ 31 ന് വൈകിട്ട് 5 മണിക്ക് ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും.
ജടായുവില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുക എല്‍ഈഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകുമെന്ന് ജടായു ഏര്‍ത്ത്സ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതല്‍ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇന്‍ഡിപോപ്പ് സംഗീതനിശയും അരങ്ങേറും.
ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി നേടിയ ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിലെ പുതുവര്ഷാഘോഷങ്ങളില് ഭാഗമാകാനായി എത്തുന്നവര്‍ക്ക് പ്രത്യേക ടിക്കറ്റെടുത്ത് ഉള്ളിലേക്ക് പ്രവേശിക്കാം.