കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിധ്യം. ഒരു സത്രീയടക്കം നാലംഗസംഘമാണ് തോക്കുമായി എത്തിയത്. അമ്പായത്തോടില്‍ എത്തിയ മാവോയിസ്റ്റ് സംഘം ബിജെപിക്കും സിപിഎമ്മിനും എതിരെ മുദ്രാവാക്യം മുഴക്കുകയും ഫാസിസത്തെ നശിപ്പിക്കാന്‍ അടിമുടി സായുധരാവുക എന്ന പോസ്റ്ററും പതിച്ചു. ശേഷം സമീപത്തെ കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി വനത്തിലേക്ക് മടങ്ങി.
രാത്രി ഏഴ് മണിയോടെയാണ് മാവോയിസ്റ്റ് സംഘം അമ്പായത്തോട്ടില്‍ എത്തി പ്രകടനം നടത്തിയത്. തോക്കുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുദ്രാവാക്യം മുഴക്കിയത് നാലംഗസംഘമാണെങ്കിലും ഇവര്‍ക്കൊപ്പം വേറെയും പത്തിലധികം പേരുണ്ടെന്നും വയനാടും കണ്ണൂരും അതിര്‍ത്തി പങ്കിടുന്ന കൊട്ടിയൂര്‍ വനമേഖലയിലേക്ക് സംഘം കടന്നതായും നാട്ടുകാര്‍ പറയുന്നു.
ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിച്ചത്. പശ്ചിമഘട്ട പ്രത്യേക സോണിന്റെ പേരില്‍ അധികാരം കൊയ്യാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടണമെന്ന തലക്കെട്ടിലാണ് ഇവര്‍ നാട്ടുകാര്‍ക്ക് ലഘുലേഖ വിതരണം ചെയ്തത്.