കൊച്ചി: ചെന്നൈയിലേക്കു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. അവധിക്കാല തിരക്കു പരിഗണിച്ചാണ് തീരുമാനം. തിരുവനന്തപുരം ചെന്നൈ സ്പെഷ്യല്‍ (06014) 31ന് ഉച്ചയ്ക്ക് 3.45ന് പുറപ്പെട്ടു പിറ്റേ ദിവസം 9.45ന് ചെന്നൈയിലെത്തും.
കോച്ചുകളുണ്ടാകുക ഫസ്റ്റ് ക്ലാസ് കം സെക്കന്‍ഡ് എസി-1, സെക്കന്‍ഡ് എസി-1, തേഡ് എസി-2, സ്ലീപ്പര്‍-8, ജനറല്‍-8 എന്നിങ്ങനെയാണ്.
കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാടി, ആര്‍ക്കോണം, പെരമ്പൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.