തിരുവനന്തപുരം: . മുതിര്‍ന്ന പൗരന്മാര്ക്ക് ലോവര്‍ ബെര്‍ത്ത് ഉറപ്പാക്കുവാനുള്ള പുതിയ തീരുമാനവുമായി റെയില്‍വെ. റിസര്‍വേഷന്‍ ചെയ്യുമ്പോള്‍ പലപ്പോഴും മുകളിലത്തെ ബെര്‍ത്തുകളാണ് പ്രായമായവര്‍ക്ക് ലഭിക്കുന്നത്. ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അതിനാല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലോവര്‍ ബെര്‍ത്ത് ഉറപ്പാക്കാന്‍ റിസര്‍വേഷന്‍ ക്വാട്ടയില്‍ വര്‍ധനവ് വരുത്തുകയാണ് റെയില്‍വെ.
ഓരോ കോച്ചിലും ലോവര്‍ ബെര്‍ത്ത് ക്വാട്ട നിലവിലുള്ളതിനേക്കാള്‍ ഒന്നുവീതം കൂട്ടും. ഒരു തീവണ്ടിയിലെ സ്ലീപ്പര്‍, തേര്‍ഡ് എസി, സെക്കന്‍ഡ് എസി ക്ലാസുകളില്‍ ഏകദേശം 15 ലോവര്‍ ബെര്‍ത്ത് ക്വാട്ടയുടെ വര്‍ധനവാണുണ്ടാകുക. മുതിര്‍ന്ന പൗരന്മാര്, 45 വയസോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകള്‍ ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുക.
റിസര്‍വേഷന്‍ സംബന്ധിച്ച് നിരവധി പരാധികള്‍ റെയില്‍വെയ്ക്ക് ലഭിച്ചിരുന്നു. പരാതികളുടെ എണ്ണം ദിനംപ്രതി കൂടിയതോടെയാണ് ക്വാട്ട ഉയര്‍ത്താന്‍ റെയില്‍വെ തീരുമാനിച്ചത്.