കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് തുടരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 31 പൈസയും കുറഞ്ഞു. ഇന്നലെ പെട്രോളിന് 20 പൈസയും ഡീസലിന് 14 പൈസയുമായിരുന്നു കുറഞ്ഞത്. .
വില കുറഞ്ഞതോടെ കൊച്ചിയില്‍ പെട്രോള്‍ വില 71. 18 രൂപയായി. ഡീസല്‍ വില 66.81 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 72.44 രൂപയും ഡീസലിന് 68.10 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 71.49 ഉം, 67.12 രൂപയുമാണ്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ ഇന്ധനവില കുറയാന്‍ കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 50 ഡോളറില്‍ എത്തിനില്‍ക്കുകയാണ്.