തിരുവനന്തപുരം: ദന്തചികിത്സയടക്കം അലോപ്പതി രംഗത്തെ ആശുപത്രികളുടെയും ലബോറട്ടികളുടെയും രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. ആരോഗ്യസ്ഥാപന നിയന്ത്രണ നിയമം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരുന്നതോടെയാണ് പുതിയ മാറ്റം. രജിസ്ട്രേഷന് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.
നിയമം നിലവില്‍ വരുന്നതോടെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു ആരോഗ്യസ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താത്കാലിക രജിസ്ട്രേഷന് നല്‍കും.
ഇത് വിലയിരുത്തിയതിന് ശേഷം ജനുവരി മധ്യത്തോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. രണ്ട് വര്‍ഷത്തിനകം സ്ഥിരം രജിസ്ട്രേഷന് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.രജിസ്ട്രേഷനും തുടര്‍നടപടികളും www.clinicalestablishments.kerala.gov.in എന്ന
പോര്‍ട്ടല്‍ വഴിയാണ് സാധ്യമാവുക.