തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രശ്നം പഠിക്കാന്‍ രൂപീകരിച്ച പ്രത്യേക സമിതിയുടെ യോഗം 31ന് ചേരും. കെഎസ്ആര്‍ടിസി കരാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനായി ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ചത്. ഇതില്‍ കെഎസ്ആര്‍ടിസി എംഡി, നിയമ സെക്രട്ടറി, ധന സെക്രട്ടറി എന്നിവരാണുള്ളത്.
സമിതി എം പാനല്‍ ജീവനക്കാരുടെയും, കരാര്‍ ജീവനക്കാരുടെയും പ്രശ്നങ്ങള്‍ വെവ്വേറെ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. കൂടാതെ പിരിച്ചുവിട്ട എം പാനലുകാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാകുമോ എന്നും പരിശോധിക്കും. അടുത്ത പത്തിന് കോടതിയില്‍ ഹിയറിങ് നടക്കുംമുമ്പ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കും.
കരാര്‍ ജീവനക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും സമിതി പരിഹാരം കണ്ടെത്തും. കൂടാതെ കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള ഡ്യൂട്ടി അനുപാതം കര്‍ശനമായി നടപ്പാക്കുന്ന കാര്യവും തീരുമാനിക്കും. ട്രേഡ് യൂണിയനുകളുടെ അഭിപ്രായവും സമിതി തേടും.