തിരുവനന്തപുരം; കേരള സര്‍ക്കാരിന്റെ ധനസഹായ പദ്ധതികള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകും. ‘തണല്‍’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴിയാണ് ധനസഹായ പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുക. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്മെന്റുകളുടെ എല്ലാ ധനസഹായ സ്കീമുകളും തണലിലൂടെ ലഭ്യമാകും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം വ്യക്തികളുടെ പ്രൊഫൈലിലെ എട്ടു ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ നിര്‍ദേശിച്ചാല്‍ അര്ഹതക്കനുസരിച്ചുള്ള സര്‍ക്കാര്‍ സഹായ സ്കീമുകളുടെ ലിസ്റ്റുകള്‍ ലഭ്യമാവും. ഇതിനൊപ്പം തന്നെ അപേക്ഷാ വിവരങ്ങളും കാണാന്‍ സാധിക്കും.