തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ സ്കോള്‍ കേരള വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആവശ്യമായ വിവരങ്ങള്‍ നേരത്തെ സ്കോള്‍ കേരളയില്‍നിന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ തങ്ങള്‍ വിവരാവകാശ നിയമത്തിന് പുറത്താണെന്ന് സ്കോള്‍ കേരള അധികൃതര്‍ പറയുന്നു.
ഈ വര്‍ഷം നിരവധി പേര്‍ക്ക് വിവരാവകാശ നിയമപ്രകാരം മറുപടി കൊടുത്ത സ്ഥാപനം വിവരവകാശ നിയമനത്തിലെ 2 (വ) പ്രകാരം വിവരാവകാശ പരിധിയില്‍ വരില്ലെന്ന് നോട്ടീസിറക്കി. വക്കീല്‍ നല്കിയ നിയമോപദേശപ്രകാരമാണ് നടപടിയെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറയുന്നു.
എന്നാല്‍ വിദ്യാഭ്യസ മന്ത്രിയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അംഗങ്ങളായ സ്ഥാപനമാണ് സര്‍ക്കാര്‍ എയഡ് വാങ്ങുന്നില്ലെന്ന പേരു പറഞ്ഞ് വിവരവകാശത്തില്നിന്നും ഒഴിഞ്ഞുമാറുന്നത്.
അനധികൃത നിയമനങ്ങള്‍ക്കാണ് പുതിയ നീക്കമെന്നാണ് ആരോപണം.ഹയര്‍സെക്കന്‍ഡറി പ്രൈവറ്റായി പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ സ്കൂള്‍ സ്ഥാപിച്ചത്. ഇത് പിന്നീട് സ്കോള്‍ കേരളയായി മാറി.