തിരുവനന്തപുരം: സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ ഒപി സമയം ഇനിമുതല്‍ വൈകീട്ട് ആറുവരെയാക്കി. നാലില്‍ കൂടുതല്‍ ഡോക്ടര്‍മാരുള്ള സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെ സമയമാണ് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാക്കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. 102 സിഎച്ച്സികള്‍ക്ക് ഇത് ബാധകമാണ്.
സാമൂഹ്യാരോഗ്യകേന്ദ്രങ്ങളില്‍ നിലവില്‍ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഒപി സമയം. തീരുമാനത്തിനെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ നിയമിക്കാതെ പെട്ടെന്ന് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് കാര്യങ്ങള്‍ തകിടംമറിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എകെ റഊഫ് പറഞ്ഞു.
ജീവനക്കാരുടെ കുറവ് കാരണം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെയുള്ള ഒപികള്‍ ബുദ്ധിമുട്ടിലാണ്. പുതിയ ക്രമീകരണം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകളുമായി ചര്‍ച്ചചെയ്യാത്തത് ഏറെ ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.