പാലക്കാട്: പാലക്കാട്-കോഴിക്കോട് പോയിന്റ് ടു പോയിന്റ് കെഎസ്ആര്‍ടിസി രാജധാനി ബസ് സര്‍വീസ് നേടിയത് മിന്നല്‍ കളക്ഷന്‍. 20,569 രൂപയാണ് പാലക്കാട് ഡിപ്പോയില്‍നിന്നുള്ള ആദ്യ സര്‍വീസ് 2 ട്രിപ്പു പൂര്‍ത്തിയാക്കിയപ്പോള്‍ കിട്ടിയ വരുമാനം. 3 മണിക്കുള്ള ട്രിപ്പിലെ വരുമാനം 15,287 രൂപയും 4 മണിക്ക് 13,419 ഉം 5ന് 14,450 രൂപയും ആണ് ലഭിച്ച വരുമാനം. വെറും 2 ട്രിപ്പിലെ വരുമാനമാണിത്.
കോഴിക്കോട്ടു നിന്ന് പാലക്കാട്ടേക്കുള്ള 2 മണി സര്‍വീസില്‍ 19,103 രൂപ, 3നു 15,413, 4നു 11,118, 5നു 13,669 എന്നിങ്ങനെയാണു വരുമാനം. വരുമാനം കൂടുതല്‍ പാലക്കാട് ഡിപ്പോയില്‍നിന്നുള്ള സര്‍വീസുകള്‍ക്കാണ്.
ചുരുങ്ങിയത് 25,000 രൂപയാണ് പോയിന്റ് ടു പോയിന്റ് സര്‍വീസ് 2 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കോര്പറേഷന് ലക്ഷ്യമിടുന്നത്. ആദ്യ ദിനത്തിലെ വരുമാനത്തോടെ ഈ ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സര്‍വീസ് ഒന്നു കൂടി ജനങ്ങളിലേക്കെത്തിയാല്‍ യാത്രക്കാര്‍ കൂടും എന്നാണ് പ്രതീക്ഷ. ഇന്നു മുതല്‍ ഈ പ്രതീക്ഷയോടെയാണു സര്‍വീസ് ആരംഭിക്കുക. പാലക്കാട്ടുനിന്ന് മൂന്നര മണിക്കൂറില്‍ കോഴിക്കോട്ടെത്താം എന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകത.