കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്. സ്ഫോടനത്തില്‍ കെട്ടിടത്തിന് തകരാറ് സംഭവിച്ചു. ബൈക്കിലെത്തിയ ഒരു സംഘമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.
സ്ഫോടനത്തിന് ശേഷം സമീപത്തെ റോഡിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. നാദാപുരം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.