തിരുവനന്തപുരം: ചങ്ങനാശേരി ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഏതാനും ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ബാക്കിയുള്ളവ ആലപ്പുഴ വഴിയായിരിക്കും സര്‍വ്വീസ് നടത്തുക. ബുധനാഴ്ച മുതല്‍ 23 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കി. ശബരി, കേരള എക്സ്പ്രസ് ട്രെയിനുകള്‍ 22 വരെ ആലപ്പുഴ വഴി തിരിച്ചു വിടും. എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.
കൊല്ലം കോട്ടയം, കോട്ടയം കൊല്ലം പാസഞ്ചര്‍, എറണാകുളം കായംകുളം, കായംകുളം എറണാകുളം, എറണാകുളം കായംകുളം പാസഞ്ചര്‍, കായംകുളംം എറണാകുളം, എറണാകുളം ആലപ്പുഴ പാസഞ്ചര്‍ ട്രെയിനുകള്‍ 23 വരെ പൂര്‍ണമായും റദ്ദാക്കി. കൊല്ലം എറണാകുളം മെമു, എറണാകുളം കൊല്ലം മെമു ട്രെയിനുകളും റദ്ദാക്കി.
നാഗര്‍കോവില്‍ മാംഗലാപുരം പരശുറാം, കന്യാകുമാരിമുംബൈ ജയന്തി, ബംഗളുരുകന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസുകള്‍ 22ന് ആലപ്പുഴ വഴി തിരിച്ചു വിടും. കൊച്ചുവേളി ലോക്മാന്യതിലക് എക്സ്പ്രസ് 13,16,20,23 തീയതികളിലും കൊച്ചുവേളി ഡെറാഡൂണ്‍ വീക്ക്ലി എക്സ്പ്രസ് 14, 21 തീയതികളിലും കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 13,14,15,17,18,20,21,22 തീയതികളിലും ഹസ്രത് നിസാമുദീന്‍ തിരുവനന്തപുരം എക്സ്പ്രസ് 12,19 തീയതികളിലും ഡെറാഡൂണ്‍ കൊച്ചുവേളി എക്സ്പ്രസ് 12,19 തീയതികളിലും വിശാഖപട്ടണം കൊല്ലം പ്രതിവാര എക്സ്പ്രസ് 14,21 തീയതികളിലും ആലപ്പുഴ വഴിയായിരിക്കും.
കന്യാകുമാരി മുംബൈ ജയന്തി എക്സ്പ്രസ് കൊല്ലത്തിനും ചിങ്ങവനത്തിനുമിടയില്‍ 12,16,17,19,21,23 തീയതികളില്‍ ഒന്നര മണിക്കൂര്‍ പിടിച്ചിടും. 13,14,15,18,20 തീയതികളില്‍ കൊല്ലത്തിനും ചിങ്ങവനത്തിനുമിടയില്‍ രണ്ടു മണിക്കൂര്‍ പിടിച്ചിടും. തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്സ്പ്രസ് 14ന് 45 മിനിറ്റും 22ന് 70 മിനിറ്റും ചെങ്ങന്നൂരില്‍ പിടിച്ചിടും. ചെന്നൈ സെന്‍ട്രല്‍ കൊല്ലം സ്പെഷല്‍ കോട്ടയത്ത് അഞ്ചു മണിക്കൂര്‍ പിടിച്ചിടും.