കൊച്ചി : സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ കുറവ് തുടരുന്നു.ഇന്ന് പെട്രോളിന് ഇരുപത്തിനാലു പൈസ കുറഞ്ഞു. ഇതോടെ എഴുപത്തിരണ്ട് രൂപയിലേക്ക് എത്തിയിരിക്കുകയാണ് പെട്രോള്‍ വില. കൊച്ചിയില്‍ തിങ്കളാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 72.21 പൈസയാണ് വില.
ഡീസല്‍ വില 68.34 രൂപ. 28 പൈസയുടെ കുറവാണ് ഡീസലിന് ഇന്നുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് അഞ്ചര രൂപയോളവും ഡീസലിന് ആറ് രൂപയിലേറെയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് 73.49 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 69.66. പെട്രോള്‍ 25 പൈസയും ഡീസല്‍ 28 പൈസയുമാണ് ഇന്നു കുറഞ്ഞത്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം. രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.