കൊച്ചി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് തുടരുന്നു. ഇന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 26 പൈസയും കുറഞ്ഞു. കഴിഞ്ഞ ദിവസം പെട്രോള്‍ വിലയില്‍ 39 പൈസയുടെയും ഡീസല്‍ വിലയില്‍ 42 പൈസയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് അഞ്ചര രൂപയോളവും ഡീസലിന് ആറ് രൂപയിലേറെയുമാണ് കുറഞ്ഞത്.
ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72. 59 രൂപയാണ്. ഡീസല്‍ വില 68.82 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 73.89 രൂപയും ഡീസലിന് 70.15 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 72.91 രൂപയും ഡീസലിന് 69.14 രൂപയുമാണ് വില.
രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാനുള്ള കാരണം.