കോട്ടയം: എടിഎം കാര്‍ഡ് ബ്ലോക്കു ചെയ്താലും പണം ചോര്‍ത്തുന്ന പുതിയ രീതിയുമായി ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍. ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു നേരിട്ടു പണം ചോര്‍ത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ആദ്യ തട്ടിപ്പു കണ്ടെത്തിയ ശേഷം ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കുറിച്ചു സൈബര്‍ സെല്‍ അന്വേഷണത്തിന് സംസ്ഥാന പേലീസ് മേധാവി ഉത്തരവിട്ടു.
കോട്ടയം ജില്ലയിലെ രണ്ടു കോളജ് അധ്യാപകരാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. പലപ്പോഴായാണ് ഇവര്‍ക്ക് പണം നഷ്ടപ്പെട്ടത്. വിവരം അറിഞ്ഞ ഇവര്‍ ബാങ്കില്‍ അറിയിച്ചു എടിഎം കാര്‍ഡ് ബ്ലോക്കു ചെയ്തെങ്കിലും വീണ്ടും അര ലക്ഷത്തോളം രൂപ നഷ്ടമായി. ഇതോടെ ജില്ലാ പോലീസ് മേധാവി ഹരി ശങ്കറിനു പരാതി നല്കി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു മറ്റൊരു അധ്യാപകനും പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്.
തട്ടിപ്പ് നടന്നത് ഇങ്ങനെയാണ്. ബാങ്കില്‍ നിന്നെന്ന പേരില്‍ സംഘം ഇടപാടുകാരെ വിളിക്കുകയും ഉടമയുടെ പേരും കാര്‍ഡു നമ്പറും കൃത്യമായി പറഞ്ഞ ശേഷം അപ്ഡേറ്റു ചെയ്യുന്നതിനായി സംഘം നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു അറിയിക്കുയും ചെയ്തു. തുടര്‍ന്നു തങ്ങളുടെ മൊബൈലില്‍ എത്തിയ ഒടിപി നമ്പര്‍ തട്ടിപ്പു സംഘം നിര്‍ദേശിച്ച നമ്പറിലേക്കു ഇടപാടുകാര്‍ അയച്ചു. ഇതോടെ തട്ടിപ്പു സംഘത്തിന്റെ നമ്പറും ഇടപാടുകാരുടെ അക്കൗണ്ടുമായി ബന്ധിക്കപ്പെടുകയും സംഘം ഇടപാടുകാര്‍ അറിയാതെ ബാങ്കില്‍ നിന്നു ആവശ്യാനുസരണം പണം എടുക്കുകയും ചെയ്തു.