തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ നടക്കുന്ന വനിതാ മതിലില്‍ 30 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ് വനിതാ മതില് ഉയരുക. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില് സംഘടിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന് മുദ്രാവാക്യത്തോടെ ജനുവരി ഒന്നാംതിയതി വൈകുന്നരേം നാല് മണിക്ക് ദേശീയപാതയിലാണ് സ്ത്രീകള്‍ മതില് തീര്‍ക്കുന്നത്. വെള്ളപ്പള്ളി നടേശനും പുന്നല ശ്രീകുമാറുമാണ് വനിതാ മതിലിന് നേതൃത്വം നല്‍കുന്നത്.
എഴുത്തുകാരികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും മതിലില്‍ അണി ചേര്‍ക്കാന്‍ തീരുമാനമായിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സ്ത്രീകളെ പ്രേരിപ്പിക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തുമെന്നാണ് സംഘാടക സമിതി പറയുന്നത്.