കൊച്ചി: ക്രിസ്തുമസ് പുതുവത്സരാഘോഷത്തെ പ്രമാണിച്ച് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് എക്സൈസ് വകുപ്പ്. എറണാകുളം ജില്ലയില്‍ റെയിഡുകളും, വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കള്ളുഷാപ്പുകളിലും, വിദേശ മദ്യ വില്പനശാലകളിലും, അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തും.
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് റവന്യൂ വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. പ്രധാന റോഡുകളില്‍ വാഹനപരിശോധനയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോളിംഗ് പാര്‍ട്ടികളും ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്ട്രോള് റൂമും സജ്ജമാക്കിയിട്ടുണ്ട്.
ലൈസന്‍സ് ഇല്ലാതെയുള്ള വൈന്‍ നിര്‍മ്മാണം, വ്യാജമദ്യമയക്കുമരുന്ന് നിര്‍മ്മാണം, വില്പന, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം, മദ്യം സംഭരിക്കല് തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ രണ്ട് സട്രൈക്കിംഗ് ഫോഴ്സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരമാണ് നടപടി സ്വീകരിക്കുക.