കൊച്ചി : പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും ഇടിവ്. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ 13ാം ദിവസമാണ് വില കുറയുന്നത്. ഇതോടെ ഇക്കാലയളവില്‍ പെട്രോളിന് നാലര രൂപയിലേറെയും ഡീസലിന് അഞ്ച് രൂപയോളവുമാണ് കുറഞ്ഞത്.
രാജ്യത്ത് ഇന്ധന വില കുറയാന്‍ പ്രധാന കാരണമായത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ്. രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.62 രൂപയാണ് വില. ഡീസല്‍ വില 69.95 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.93 രൂപയും ഡീസലിന് 71.30 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 73.94 രൂപയാണ്. ഡീസലിന് 70.28 രൂപയുമാണ് വില.