കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി കോളേജ് അധ്യാപകര്‍. നഷ്ടമായത് ഒന്നരലക്ഷത്തോളം രൂപ. കോട്ടയം സിഎംഎസ് കോളേജിലെ അധ്യാപകരില്‍ നിന്നാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്.
ഒടിപി നല്കിയ അധ്യാപകര്‍ക്കാണ് പണം നഷ്ടമായത്. എസ്ബിഐയുടെ സിഎംഎസ് ശാഖയില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് നഷ്ടമായത്. സംഭവത്തില്‍ എസ്ബിഐ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.