തിരുവനന്തപുരം:കരിഞ്ചന്തയിലേക്ക് റേഷന്‍ സാധനങ്ങല്‍ കടത്തുന്നത് തടയാന്‍ പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍കടയിലുള്ള സ്റ്റോക്ക് പരിശോധിക്കാന്‍ ഇനി ജനങ്ങള്‍ക്കും അവസരം. ഓരോ മാസവും റേഷന്‍ കടയിലേക്ക് എത്തുന്ന സ്റ്റോക്കിന്റെ കണക്ക് ഇപോസ് മെഷീനിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങളുടെ മറിച്ചുവില്‍പ്പനയും പൂഴ്ത്തിവെപ്പും ഇതിലൂടെ ഒരു പരിധിവരെ തടയാനാകും എന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. ഭക്ഷ്യധാന്യങ്ങള്‍ എത്രകിലോയേളം കടയിലെത്തിയെന്നും അതില്‍ എത്രയൊക്കെ സാധനങ്ങള്‍ ഏതൊക്കെ കാര്‍ഡുടമകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന വിവരവും പട്ടിക തിരിച്ച് ലഭിക്കും. സംസ്ഥാനത്തെ ഏത് കടയിലെയും സ്റ്റോക്ക് വിവരങ്ങള്‍ ഇത്തരത്തില്‍ ജനങ്ങള്‍ക്ക് പരിശോധിക്കാനാവും.
വിവരങ്ങള്‍ക്കായി http://epos.kerala.gov.in/Stock_Register_Interface.jsp എന്ന ലിങ്കില്‍ കയറണം. ശേഷം ജില്ല, താലൂക്ക്, റേഷന്‍ കടയുടെ നമ്പര്‍ എന്നിവ സെലക്റ്റ് ചെയ്താല്‍ ആ കടയിലെ റേഷന്‍ സാധനങ്ങളുടെ ഓരോ മാസത്തെയും സ്റ്റോക്ക് വിവരം ലഭ്യമാകും. റേഷന്‍കടയില്‍ സാധനങ്ങളുണ്ടായിട്ടും റേഷന്‍ നിഷേധിച്ചാല്‍ ബന്ധപ്പെട്ട ജില്ല/താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കാം. പരാതി കിട്ടിയാല്‍ ഇവരും കടയിലെ സ്റ്റോക്ക് വിവരം ഓണ്‍ലൈനായി പരിശോധിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ കടയില്‍ നേരിട്ട് പരിശോധന നടത്തുകയും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ കടയുടമകളില്‍നിന്ന് പിഴ ഈടാക്കി ആ തുക കാര്‍ഡ് ഉടമക്ക് നല്‍കുകയും ചെയ്യും.