കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് ഇന്ധനവിലയില്‍ കുറവ് സംഭവിച്ചിരിക്കുന്നത്. പെട്രോളിന് 30 പൈസയും ഡീസലിന് 34 പൈസയുമാണ് കുറഞ്ഞത്. ഇക്കാലയളവില്‍ പെട്രോളിന് നാലും ഡീസലിന് നാലര രൂപയുമാണ് കുറഞ്ഞത്.
രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74.14 രൂപയാണ്. ഡീസലിന്റെ വില 70.60 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75.46 രൂപയും, ഡീസലിന്റെ വില 71.96 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 74.46 രൂപ, 70.93 രൂപ എന്നിങ്ങനെയാണ്.