തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മദ്യത്തിന് അധിക എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയിരുന്നു. അതിലൂടെ കേരളത്തിന് ലഭിച്ചത് 310 കോടി രൂപയാണ്. നൂറ് ദിവസംകൊണ്ട് 230 കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. ലക്ഷ്യം കൈവരിച്ചതോടെ അധിക തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ 20 മുതല്‍ 60 രൂപവരെ മദ്യവില കുറഞ്ഞു.
സര്‍ക്കാര്‍ ശനിയാഴ്ച മുതലാണ് പഴയ നിരക്ക് പുനഃസ്ഥാപിച്ചത്. ഓഗസ്റ്റിലാണ് മദ്യത്തിന് അര ശതമാനം മുതല്‍ മൂന്നരശതമാനം വരെ തീരുവ കൂട്ടാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി സര്‍ക്കാര്‍ സ്വീകരിച്ച പല മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു ഇത്. വിലയുടെ അടിസ്ഥാനത്തില്‍ വിവിധ തട്ടുകളായി തിരിച്ചാണ് തീരുവ കൂട്ടിയത്.
ഈ അധികതീരുവ ദുരിതാശ്വസത്തിന് മറ്റുമാര്ഗങ്ങളില് പ്രതീക്ഷിച്ച പണം കിട്ടാത്തതിനാല്‍ സര്‍ക്കാരിന് സഹായകരമായിരുന്നു. എന്നാല്‍, മദ്യത്തിന്റെ വില കൂടുന്നത് വ്യാജമദ്യ ഉത്പാദനവും വിപണനവും വര്‍ധിക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രി അധികതീരുവ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത് എക്സൈസിന്റെ ഈ ആവശ്യം അംഗീകരിച്ചാണ്.