തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഡബിള്‍ ഡ്യൂട്ടി സംവിധാനം ഉപേക്ഷിച്ചതിലൂടെ വര്‍ഷം 88.94 കോടി രൂപയുടെ ലാഭമുണ്ടായി. ഇതുവരെ നടപ്പാക്കിയ പരിഷ്കരണങ്ങളെക്കുറിച്ച് സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടിലാണ് കെഎസ്ആര്‍ടിസിയുടെ ഈ പരാമര്‍ശം.
ജോലിക്ക് സ്ഥിരമായി എത്താതിരുന്ന 1602 പേരെ പിരിച്ചുവിട്ടതിലൂടെ പെന്ഷന്, ഗ്രാറ്റിവിറ്റി ഇനത്തില്‍ 96.12 കോടി രൂപയും 252 പേര്‍ക്ക് സ്ഥാനക്കയറ്റം നല്കാത്തതിനാല് 2.29 കോടി രൂപയും ലാഭിക്കാനായി. പെന്ഷന് പറ്റിയ 1091 ജീവനക്കാര്‍ക്ക് പകരം നിയമനം നടത്തിയില്ല. ഇതുവഴി മാസ ശമ്പളയിനത്തില്‍ 3.5 കോടി രൂപയുടെ കുറവുണ്ട്.
ഇത്രയൊക്കെയായാലും നിലവിലെ അവസ്ഥയില്‍ സ്ഥാപനം നിലനിര്‍ത്താന്‍ സൗജന്യ പാസുകളും കണ്‍സഷനും നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ തുല്യമായ തുക സര്‍ക്കാര്‍ നല്‍കുകയോ ചെയ്യണം. അധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണം. ടോമിന് തച്ചങ്കരി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വാടക ബസുകള്‍ എടുക്കുകയും അറ്റകുറ്റപ്പണിക്ക് പുറം കരാര്‍ നല്‍കുകയും ചെയ്യണമെന്നും പറയുന്നുണ്ട്.