തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ച് വീണ്ടും റെയില്‍വെ. പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയത് തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയാകുന്നു. നിലവില്‍ 10 രൂപയായിരുന്ന പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഡിസംബര്‍ ഒന്ന് മുതല്‍ 20 രൂപയാവും.
കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കിലാണ് വര്‍ധന വരുത്തിയത്. മണ്ഡലകാലം മുന്നില്‍ കണ്ട് റെയില്‍വെ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരുക്കിയ ക്രമീകരണങ്ങളുടെ ഗുണഫലം തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ചാര്‍ജ് ഉയര്‍ത്തിയത് എന്നാണ് റെയില്‍വെയുടെ വിശദീകരണം.
ശബരിമല ദര്‍ശനത്തിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടകര്‍ പ്രധാനമായും വന്നിറങ്ങുന്ന സ്റ്റേഷനുകളാണ് ചെങ്ങന്നൂരും കോട്ടയും. പമ്പയിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഇവിടെ പ്ലാറ്റ്ഫോമില്‍ ഇവര്‍ വിശ്രമിക്കാറുണ്ട്. ഇതിനായി തീര്‍ത്ഥാടകര്‍ക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കേണ്ടി വരാറുണ്ട്.