കോഴിക്കോട്: റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള കെട്ടിടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. ഉപയോഗ ശൂന്യമായി കിടക്കുന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കായി നിര്‍മ്മിച്ച പഴയ റെയില്‍വെ ക്വാട്ടേഴ്സുകളാണ് സാമൂഹ്യ വിരുദ്ധരുടെ കേന്ദമായി മാറുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഇവിടെ അഴുകിയ മൃതദേഹം കണ്ടെത്തിയിരുന്നു.
കെട്ടിടത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് നഗര മധ്യത്തിലുള്ള ഈ കെട്ടിടങ്ങള്‍ ലഹരി മാഫിയയുടെ പിടിയിലാണെന്നാണ് പരാതികളില്‍ കൂടുതലും. പരാതികളെ തുടര്‍ന്ന് ഉയോഗ ശ്യൂന്യമായ കെട്ടിടങ്ങള്‍ അസിസ്റ്റന്റ് കലക്ടര്‍ സന്ദര്‍ശിച്ചു.
പരാതികളെ കുറിച്ച് പഠിക്കാന്‍ ജില്ലാ കലക്ടര്‍ അസിസ്റ്റന്റ് കലക്ടര്‍ കെഎസ് അഞ്ജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ത്തു. കൂടാതെ ഇവിടങ്ങളില്‍ റെയില്‍വെ പോലീസും കേരള പോലീസും പരിശോധനകള്‍ ശക്തമാക്കും.