തൃശ്ശൂര്‍: തുലാമഴ വഴിമാറി മഞ്ഞുകാലത്തിന് തുടക്കം കുറിച്ച് വൃശ്ചികക്കാറ്റ് എത്തി. വളരെ സാന്ദ്രത കൂടിയ വൃശ്ചികക്കാറ്റ് ഹിമാലയന്‍ മേഖല കടന്ന് തമിഴ്നാട്ടിലെത്തി പാലക്കാട് ചുരം വഴിയാണ് എത്തുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഇതിന്റെ സ്വാധീനം ഉണ്ടാകാറുള്ളത്.
മനുഷ്യശരീരത്തിലെയും മണ്ണിലെയും ചെടികളിലെയും ജലനഷ്ടമാണ് ഈ കാറ്റിന്റെ പ്രധാന പ്രത്യാഘാതം. ന്യൂനമര്‍ദം മൂലമുണ്ടാകുന്ന മഴയുണ്ടായാല്‍ മാത്രമേ കാറ്റ് ശമിക്കാറുള്ളൂ. സാധാരണ നിലയില്‍ ഫെബ്രുവരി മധ്യം വരെ വൃശ്ചികക്കാറ്റ് തുടരാറുണ്ട്.
മധ്യകേരളത്തില്‍ ഒരു ന്യൂനമര്‍ദ സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിനാല്‍ അന്തരീക്ഷം മേഘാവൃതവുമാണ്. എന്നാല്‍, അതിശക്തമായ മഴയ്ക്കു സാധ്യതുള്ള കാലാവസ്ഥ പ്രതിഭാസമായി ഇതു രൂപംകൊള്ളാനുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞന് ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു.