തൃശ്ശൂര്‍: ആനയുടെ രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ ഇനി സ്കാന്‍ ചെയ്യാം. ചെറിയ മോണിറ്ററും ക്യാമറയുമാണ് ആനയെ സ്കാന്‍ ചെയ്യാനായി ഉപയോഗിക്കുന്നത്. രോഗിയെന്ന് സംശയിക്കുന്ന ആനയുടെ വയറിലേക്ക് ക്യാമറ കടത്തി വിടുകയും വയറിന്റെ പകുതി ദൂരത്തോളം സഞ്ചരിക്കുന്ന ക്യാമറ ആനയുടെ വയറിലെ പ്രശ്നങ്ങള്‍ മോണിറ്ററില്‍ ദൃശ്യങ്ങളായി കാണിക്കുകയും ചെയ്യും.
ഇതോടെ കൃത്യമായി ആനയെ ബാധിച്ചിരിക്കുന്ന അസുഖം എന്താണെന്ന് തിരിച്ചറിയാനാവുമെന്നും ജീവന് രക്ഷിക്കാനാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരുവമ്പാടി ആന ചികിത്സാ കേന്ദ്രത്തിലാണ് സ്കാനിങ് യന്ത്രമുള്ളത്. പിണ്ഡം പുറത്ത് പോവാതെ കുടലില്‍ തങ്ങി നില്ക്കുന്ന ‘ എരണ്ടക്കെട്ട്’ എന്ന അസുഖമാണ് ആനകളെ പ്രധാനമായും ബാധിക്കുന്നത്. പ്രധാനമായും ആനകളുടെ മരണത്തിന് കാരണമാകുന്നതും ഈ രോഗമാണ്. സ്കാന്‍ ചെയ്യുന്നതിലൂടെ ഇത് കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.