തിരുവനന്തപുരം: രാജി വെക്കാന്‍ പാര്‍ട്ടി ആശ്യപ്പെട്ടതാണെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് രാജിക്കത്ത് നല്‍കുമെന്നും മന്ത്രി മാത്യു ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ അധ്യക്ഷന്റേതാണ് മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാനുള്ള തീരുമാനം. ചര്‍ച്ചയ്ക്ക് ബംഗളൂരുവിലേക്ക് വിളിക്കുകയോ തീരുമാനം നേരിട്ട് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. പാര്‍ട്ടി പിളരാതിരിക്കാനാണ് തീരുമാനം അംഗീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് തെറ്റയിലിനുവേണ്ടിയല്ല 2009ല്‍ മാറിയത്, പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ മാറിയെന്ന് മാത്രം, രണ്ട് തവണയും മന്ത്രിസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്. ഇപ്പോഴത്തെ മാറ്റം അനാവശ്യമാണെന്ന് പറഞ്ഞ മന്ത്രി പാര്‍ട്ടി പിന്തുണ നല്കിയില്ലേ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
മുഖ്യമന്ത്രി അടുത്ത ദിവസം തിരുവനന്തപുരത്ത് വരുമ്പോള്‍ രാജിക്കത്ത് നല്‍കും. രാജിക്കത്ത് പോക്കറ്റിലിട്ടുകൊണ്ടാകും മുഖ്യമന്ത്രിയെ കാണാന്‍ പോകുക മന്ത്രി കൂട്ടിച്ചേര്‍ത്തു.