കൊച്ചി: ഇന്ധന വില വീണ്ടും താഴേക്ക്. തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ ഡീസല്‍ വില 75 രൂപയിലും താഴെയെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 74 രൂപ 99 പൈസയാണ് വില. ഒരു ലിറ്റര്‍ പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ആറുദിവസത്തിനിടെ ഇന്ധനിവിലയില്‍ ഏകദേശം ഒരു രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
കൊച്ചിയില്‍ പെട്രോളിന് വില 78 രൂപ 31 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 80 രൂപയ്ക്ക് താഴെയാണ്. 79 രൂപ 71 പൈസയാണ് വില. ഡീസല്‍ 76 രൂപ 44 പൈസയായും കുറഞ്ഞു. കോഴിക്കോടും സമാനമായ കുറവുണ്ടായിട്ടുണ്ട്. പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 75 രൂപ 34 പൈസയുമായി ഈടാക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴ്ന്ന നിലവാരത്തില്‍ നില്‍ക്കുന്നതാണ് വിലയിടിവിന് കാരണം.