കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡിസംബര്‍ 9 ന് ഉദ്ഘാടനം ചെയ്യാനിരിക്കെ ചടങ്ങില്‍ പങ്കെടുക്കാനായി പ്രമുഖ വ്യവസായി എംഎ യൂസഫലി എത്തുന്നത് സ്വന്തം വിമാനത്തില്‍. ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും.
രണ്ടു വര്‍ഷം മുമ്പ് സ്വന്തമാക്കിയ ഗള്‍ഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ഡിസംബര്‍ 8 നാണ് യൂസഫലി വിമാനത്താവളത്തില്‍ ഇറങ്ങുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില. ലുലു ഗ്രൂപ്പ് ചെയര്‍മാനായ യൂസഫലി ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയാണ് .
13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 ഉം യൂസഫിലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍.