തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കാന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് യോഗത്തിനു ശേഷം പ്രസിഡന്റ് എ. പത്മകുമാറാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയോ തിങ്കളാഴ്ചയോ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.
പ്രളയം മൂലമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്തും വനംഭൂമി വിട്ടുകിട്ടാത്തതിനാല്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനാവാത്തതും ചൂണ്ടിക്കാട്ടിയാവും ഹര്‍ജി നല്‍കുക. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും നടതുറന്നപ്പോള്‍ അരങ്ങേറിയ അനിഷ്ടസംഭവങ്ങളും കോടതിയെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. <br> <br> സാവകാശ ഹര്‍ജി നല്കാന് ഇന്നലെ രാത്രി ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തത്വത്തില്‍ തീരുമാനിച്ചിരുന്നു.</span>