തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ രണ്ടു പേര് മരിച്ചു. അബ്ദുള്‍ സലാം (75), ആലിയ (11) എന്നിവരാണു മരിച്ചത്. മൂന്നു ബൈക്കുകളില്‍ ഇടിച്ചശേഷമാണ് കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ പാഞ്ഞുകയറിയത്. രോഷാകുലരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു. മൂന്നു പേരാണു കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നെന്നു നാട്ടുകാര്‍ ആരോപിച്ചു.