കാലടി: സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിനു നേരേ ആക്രമണം. പ്രമുഖ സാമൂഹിക ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ് അദ്ദേഹം. സുനില്‍ അധ്യാപകനായ കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലെ ഓഫീസിനു മുന്നിലെ അദ്ദേഹത്തിന്റെ പേര് പതിച്ച ബോര്‍ഡ് എടുത്തുകളയുകയും വാതിലില്‍ കാവി നിറത്തില്‍ ഗുണന ചിഹ്നം വരച്ചുവെക്കുകയുമാണ് ചെയ്തിരിക്കുന്നത്.
അജ്ഞാതരായ അക്രമികള്‍ ഇന്നലെ രാത്രിയാണ് ഈ കൃത്യം ചെയ്തതെന്നാണ് വിവരം. സംഘപരിവാര്‍ ഫാസിസത്തിനെതിരെ ചരിത്രത്തിന്റെ വഴികള്‍ ഉയര്‍ത്തി പ്രഭാഷണപരമ്പരകള്‍ നടത്തുന്ന സുനിലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ കുറച്ചു ദിവസങ്ങളായി കൊലവിളികളാണ് നടക്കുന്നുണ്ട്.
സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഫേസ്ബുക്ക് പേജുകളിലൂടെ കണ്ടാലുടന്‍ കല്ലെറിഞ്ഞ് കൊല്ലണമെന്ന ആക്രോശങ്ങളാണ് നടന്നുവരുന്നത്. ഈ സാഹചര്യത്തില്‍ സുനിലിന്റെ ഓഫീസിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.