തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്നുകൂടി അപേക്ഷിക്കാം. www.ceo.kerala.gov.in എന്ന വിലാസത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ വയസ്സും വിലാസവും തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം.
അടുത്ത ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അവസരം. പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. പാസ്പോര്ട് സാധ്യതയുള്ള പേജുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി നാലിനാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്നും അപേക്ഷ നല്കാന് അവസരമുണ്ടെങ്കിലും അതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ജനുവരി നാലിന് ശേഷമേ തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുകയുള്ളൂ.
മുന്‍കൂട്ടി പേരുചേര്‍ത്താല്‍ തെറ്റുകള്‍ തിരുത്താനുള്ള അവസരം ലഭിക്കും. അല്ലെങ്കില്‍ വോട്ടുചെയ്യാനുള്ള അവസരം നഷ്ടമായേക്കാം. അടുത്തവര്‍ഷത്തേക്കുള്ള വോട്ടര്‍പട്ടികയുടെ കരട് ഒക്ടോബര്‍ പ്രസിദ്ധീകരിച്ചിരുന്നു. വിവരങ്ങള്‍ തെറ്റായാണ് ചേര്‍ത്തിരിക്കുന്നതെങ്കില്‍ തിരുത്താനുള്ള അപേക്ഷ നല്‍കാം.