മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്ത് വേട്ടയില്‍ 8,04,330 രൂപയുടെ വിദേശ കറന്‍സിയും 30 ലക്ഷത്തിന്റെ സ്വര്‍ണവും പിടികൂടി. ദുബായില്‍ നിന്നും ഇന്‍ഡിഗൊ വിമാനത്തില്‍ എത്തിയ കോഴിക്കോട്, മലപ്പുറം സ്വദേശികളായ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണവും കറന്‍സിയും പിടികൂടിയത്.
കോഴിക്കോട് അരകിണര്‍ മാത്തോട്ടം താളുമുറ്റംപറമ്പ് കോരവീട് പറമ്പ് മന്ഹാസില് (38)നിന്നാണ് 20,500 ഖത്തര്‍ റിയാല്‍ കണ്ടെടുത്തത്. മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ യൂനുസ് (28), ലിജിന്‍ വര്‍ഗീസ് (26) എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. പാന്റിന്റെ പോക്കറ്റില്‍ പ്രത്യേക അറയുണ്ടാക്കി് നോട്ടുകള്‍ സൂക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ ഗര്‍ഭനിരോധന ഉറക്കകത്താക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 537 കോഴിക്കോട് ദോഹ വിമാനത്തില്‍ പോകാനാണ് മന്‍ഹാസ് കോഴിക്കോടെത്തിയത്. വിമാനത്തില്‍ കയറുന്നതിനു മുമ്പെ വിമാനത്താവള സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാസേന നടത്തിയ ദേഹ പരിശോധനയിലാണ് ഖത്തര്‍ റിയാല്‍ കണ്ടെടുത്തത്. അന്വേഷണം കസ്റ്റംസ് വിഭാഗം ഏറ്റെടുത്തു