തിരുവനന്തപുരം: ജിസാറ്റ് 29 ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 29. കൂടാതെ ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്.
ഉപഗ്രഹവും വഹിച്ച് കുതിച്ചുയര്‍ന്ന വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 വികസിപ്പിച്ചത് തിരുവനന്തപുരം വിഎസ്എസ്സിയിലാണ് എന്നത് ഏറെ സന്തോഷകരമാണ്. വിക്ഷേപണം വിജയകരമായതില്‍ വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററും വട്ടിയൂര്‍ക്കാവിലെ ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റം സെന്ററും വഹിച്ച പങ്കും പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.