തിരുവനന്തപുരം: തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കണെമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഘട്ടത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ചത് തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്നാണ് ഭരണപരിഷ്കാര കമീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് പറയുന്നത്.
കേസില്‍ സാക്ഷിയായ ഫാദര്‍ കുര്യാകോസിന്റെ മരണത്തിലും വിശദമായ അന്വേഷണം നടത്തണമെന്നും ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കാന്‍ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാണമെന്നും വിഎസ് അച്യുതാനന്ദന് കൂട്ടിച്ചേര്‍ത്തു.