കൊച്ചി: വിവരാവകാശ രേഖകള്‍ക്ക് അമിത വില ഈടാക്കിയാല്‍ ഇനി നടപടി. നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കുന്നതിനായി അമിത നിരക്ക് വാങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെവി സുധാകരന് പറഞ്ഞു.
രേഖകള്‍ക്ക് അമിത ചാര്‍ജ് ഉദ്യോഗസ്ഥര്‍ ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മീഷന് നേരിട്ട് ഇടപെട്ടത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ പേജിന് രണ്ട് രൂപ നിരക്കിലാണ് പണം നല്‍കേണ്ടത്. ഈ ചട്ടം മറച്ച് വച്ചാണ് വ്യക്തികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കി വന്നിരുന്നതെന്നും കമ്മീഷന് കണ്ടെത്തി.
ഭൂമി സംബന്ധമായ ഇടപാടുകളിലെ ഫീല്‍ഡ് സ്കെച്ച് റിപ്പോര്‍ട്ടിന് 206 രൂപയും ബേസിക് ടാക്സ് സംബന്ധമായ രേഖകള്‍ക്ക് 506 രൂപയും വില്ലേജ് ഓഫീസുകളില്‍ നിന്ന് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.