പത്തനംതിട്ട: മണ്ഡലക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി പത്തനംതിട്ട- പമ്പ റൂട്ടില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക് 100 രൂപയായാണ് കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചത്. ഈ റൂട്ടില്‍ നേരത്തെ 73 രൂപയായിരുന്നു നിരക്ക്.
27 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. തീര്‍ത്ഥാടനക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ നിലയ്ക്കല്‍ പമ്പ റൂട്ടില്‍ നിരക്ക് വര്‍ധിപ്പിച്ചതും വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. 31 രൂപയില്‍ നിന്ന് 40 രൂപയായാണ് വര്‍ധിപ്പിച്ചത്.
ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് നിരക്ക് കോടതി അംഗീകരിക്കുകയും വര്‍ധന ചോദ്യം ചെയ്തുളള ഹര്‍ജി തളളുകയുമായിരുന്നു.